ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നുകൊടുത്തു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി 2014 ജനുവരി 17 മുതൽ പൂട്ടി സീല്‍ ചെയ്ത മുറി പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരു രാത്രിക്ക് 55000 രൂപ മുതല്‍ 61000 രൂപ വരെ വാടകയുള്ള മുറിയാണിതെന്നും മുറി പൂട്ടിയിടുന്നത് തങ്ങൾക്ക് നഷ്ടമാണെന്നും കാണിച്ച് ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
ഹോട്ടൽ അധികൃതരുടെ വാദത്തിന് അനുകൂലമായി സെപ്റ്റംബര്‍ 12ന് റൂം തുറക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പോലീസ് ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് ഒക്‌ടോബര്‍ 10ന് വീണ്ടും ഹൈക്കോടതി ആറ് ദിവസത്തിനകം റൂ വിട്ടുനല്‍കണമെന്ന് അടിയന്തിര നിർദേശം നൽകി. ഇതേതുടർന്ന് ഇന്ന് റൂം തുറന്ന് നൽകുകയായിരുന്നു.
Post Your Comments