Latest NewsNewsIndia

ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനം: മരണ സംഖ്യ ഉയര്‍ന്നു

ബംഗളൂരു:  പാചകവാതക സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന. ബംഗളൂരിവിലെ ഇജിപുരയില്‍ ഇന്ന് രാവിലെ നടന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. വലിയ സ്‌ഫോടനമാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.

മരിച്ച ആറു പേരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. കലാവതി(68), രവിചന്ദ്രന്‍(38) എന്നിവരുടെ മൃതദേഹമാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. ഇവര്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്. മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമായി നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജ് വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button