തിരുവനന്തപുരം: മകളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് വ്യത്യസ്തമായ പ്രതിഷേധവുമായി ഒരു അച്ഛൻ. തിരുവനന്തപുരം നഗരത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മകള്‍ രുദ്രയുടെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുരിശുമേന്തിയാണ് പ്രതിഷേധിക്കുന്നത്. 2016 ജൂലൈ പത്തിനാണ് സുരേഷ്-രമ്യ ദമ്പതികളുടെ മകള്‍ രുദ്ര തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സുരേഷിന്റെ ആരോപണം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മകളുടെ മരണത്തിന് കാരണമെന്നാണ്.
സുരേഷും രമ്യയും കഴിഞ്ഞ ഒരു വര്‍ഷമായി മകളുടെ മരണത്തില്‍ ശരിയായ അന്വേഷണം നടത്തി തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. സുരേഷ് കുരിശിമേന്തി നഗരത്തില്‍ പ്രകടനം നടത്തിയത് ഒരു വര്‍ഷം സമരം ചെയ്തിട്ടും അധികൃതര്‍ കണ്ണു തുറക്കാത്തതില്‍ പ്രതിഷേധിച്ചാണ്. തങ്ങള്‍ക്ക് സ്വാധീനശേഷിയില്ല. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് വ്യത്യസ്തമായ സമരമാര്‍ഗം സ്വീകരിച്ചത്-സുരേഷ് പറഞ്ഞു.
ഞങ്ങള്‍ കഴിഞ്ഞ 273 ദിവസമായി സമരത്തിലാണ്. ഞങ്ങളെ സഹായിക്കുന്നതിന് പകരം സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം ഞങ്ങള്‍ക്കെതിരെ 17 കേസുകള്‍ ചുമത്തുകയാണ് ചെയ്തത്. സമരം തുടങ്ങി ഒരു വര്‍ഷമായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നും സുരേഷ് പറഞ്ഞു. ഭാര്യ രമ്യയ്ക്കും മറ്റൊരു മകള്‍ ദുര്‍ഗയ്ക്കും ഒപ്പമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ സുരേഷ് നടത്തുന്ന സമരം.
Post Your Comments