Latest NewsKeralaNews

ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച് വഴി തടഞ്ഞ ബിന്ദു കൃഷ്ണ തിരികെ വീട്ടില്‍ പോയത് ഇങ്ങനെ

കൊല്ലം•ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നായിരുന്നു കെ.പി.എസി.എസി പ്രസിഡന്റ് എം.എം ഹസന്റെയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടേയും വാഗ്ദാനം. എന്നാല്‍ കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് നേരിട്ട് തന്നെ വഴി തടയാന്‍ റോഡിലിറങ്ങി. സ്‌കൂട്ടറിൽ മറ്റു പ്രവർത്തകർക്കൊപ്പം എത്തിയാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദു കൃഷ്ണ വാഹനങ്ങള്‍ തടഞ്ഞത്.

ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച് വഴി തടഞ്ഞ ബിന്ദു കൃഷ്ണ തിരികെ വീട്ടില്‍ പോയത് സഹപ്രവര്‍ത്തകയോടൊപ്പം സ്കൂട്ടറിലാണ്. മറ്റുള്ളവര്‍ വഴിയിലായാലും വേണ്ടില്ല സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറയുന്നത് പോലെയായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പെരുമാറ്റം.

rrddഅതേസമയം, യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പരാജയപ്പെട്ടതോടെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കല്ലേറില്‍ നിരവധി ബസുകള്‍ക്ക് കേടുപാട് പറ്റി. സ്വകാര്യ വാഹനങ്ങള്‍ തടയാനും ശ്രമുണ്ടായി. കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button