Latest NewsKeralaNews

വാടിക്കൽ രാമകൃഷ്ണൻ വധക്കേസ്; മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റി പുനരന്വേഷിക്കണമെന്ന് ഭാര്യ

കണ്ണൂർ : വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീല. വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യം ഉയർന്നത്. തന്റെ ഗതി മറ്റൊരു കുടുംബത്തിനും വരാതിരിക്കണമെങ്കിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ലീല പറഞ്ഞു.

വാടിക്കൽ രാമകൃഷ്ണനെ പിണറായി വിജയൻ ഉൾപ്പെട്ട സംഘം വെട്ടിക്കൊല്ലുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിൽ ആണ് ലീല നിലപാട് വ്യക്തമാക്കുന്നത്.  ലീലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്.

ആർ.എസ്.എസ് പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ ഇരുനൂറോളം പേർ ആയുധങ്ങളുമായി ജാഥയായെത്തിയാണ് കൊലപ്പെടുത്തിയത് . ദൃക്സാക്ഷിയായ ഉമേശും ബാലകൃഷ്ണനും പറയുന്നു.പിണറായി കല്ലു വെട്ടുന്ന മഴു ഉപയോഗിച്ചാണ് വെട്ടിയതെന്ന് സംഭവം നേരിട്ട് ഉമേശ്, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലൻ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചതെന്നും പറഞ്ഞു . അതേ സമയം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് വിവരമറിഞ്ഞ് ഓടിയെത്തിയപ്പോൾ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം കയറ്റുന്നതാണ് കണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു . എം . വി രാജുമാസ്റ്ററാണ് ജാഥ നയിച്ചതെന്നും ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button