കൊച്ചി: പോലീസിന് ആ കൊലപാതകിയിലേക്ക് എത്താന്‍ സഹായിച്ചത് പൊട്ടിയ പൂമാലയുടെ ഒരു കഷണവും, രണ്ട് പ്ലാസ്റ്റിക് ഉണ്ടകളും മതിയായിരുന്നു. ഇത്രയും സൂചനകളില്‍ നിന്നാണ് കൊച്ചിയില്‍ മൂന്ന് മെട്രോ നിര്‍മ്മാണ തൊഴിലാളികളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശിയെ പോലീസ് പിടികൂടിയത്. ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളികളെ പിടികൂടിയത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പിടികൂടി.
മുട്ടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വ്യാഴാഴ്ച രാത്രി 12 മണിക്കായിരുന്നു അജ്ഞാര വാഹനം ഇടിച്ചത്. അപകടമുണ്ടാക്കിയത് ലോറിയാണെന്ന് വ്യക്തമായിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ നമ്പര്‍ തെളിഞ്ഞിരുന്നില്ല. ചില ദൃക്സാക്ഷികള്‍ ടാങ്കര്‍ ഘടിപ്പിച്ച ലോറിയാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലോറിയെക്കുറിച്ച് ഒരു സൂചനയുമില്ലാതെ പോലീസ് വലഞ്ഞു. കൊല്ലപ്പെട്ട തൊഴിലാളികള്‍ക്ക് മരണാനന്തര സഹായം ലഭിക്കണമെങ്കില്‍ അപകടമുണ്ടാക്കിയ ലോറി കണ്ടെത്തിയേ മതിയാകൂ. അതിനാല്‍ ലോറി കണ്ടെത്തുന്നത് പോലീസ് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.
കൊച്ചിന്‍ റിഫൈനറിയില്‍ പോലീസ് കൊച്ചിയിലെ ഏതെങ്കിലും വ്യവസായ സ്ഥാപനത്തിലേക്ക് വന്ന ബുള്ളറ്റ് ടാങ്കറാണ് അപകടം വരുത്തിയതെന്ന നിഗമനത്തില്‍ എത്തി. എഴുപതോളം ബുള്ളറ്റ് ടാങ്കർ ലോറികള്‍ അവിടെ ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഇരുമ്പു ഡിവൈഡറുകള്‍ തട്ടിത്തെറിപ്പിച്ചാണ് പോയത്. അതിനാല്‍ മുന്‍ വശത്ത് അപകടത്തിന്റെ അടയാളങ്ങളുള്ള ലോറി പോലീസ് തിരഞ്ഞ് കണ്ടെത്തി.
എന്നാല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ഈ ലോറി എത്തിയിട്ട് രണ്ട് ദിവസം പിന്നിട്ടിരുന്നു. ഇതേസമയം പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും അപകടമുണ്ടാക്കിയ ലോറിയുടെ സൂചന കിട്ടി. പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് ലോറിയില്‍ നിന്ന് പൊട്ടിപ്പോയ പൂമാലയും പ്ലാസ്റ്റിക് ഉണ്ടകളും പോലീസിന് ലഭിച്ചു. പൂമാലയും പ്ലാസ്റ്റിക് ഉണ്ടകളും തൂക്കിയിട്ട ലോറിയുടെ ദൃശ്യം പരിശോധിക്കാനാണ് ട്രാഫിക് എസ്.ഐ, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ വാഹനത്തില്‍ പൂമാലയും പ്ലാസ്റ്റിക് ഉണ്ടകളും ഉണ്ടായിരുന്നു.
Post Your Comments