
ദുബൈ: ദുബൈയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് 4 മരണം, മൂന്ന് പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. എമിറേറ്റ്സ് റോഡിലാണ് അപകടമുണ്ടായത്. ട്രക്കുകള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പിക് അപ് ട്രക്ക് ഡ്രൈവറും മറ്റ് മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റേ ട്രക്കുകളിലുണ്ടായിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
പിക് അപ് ട്രക്ക് മറ്റൊരു ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍പിലുണ്ടായ ട്രക്ക് മറ്റൊരു ട്രക്കിലും ചെന്നിടിച്ചു. വൈകിട്ട് 4 മണിക്കായിരുന്നു അപകടം.
Post Your Comments