KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരായ അശ്ലീല പരമാര്‍ശം: ആര്‍എസ് പി നേതാവിനെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പദങ്ങളുപയോഗിച്ച്‌ പ്രസംഗം നടത്തിയ ആർ എസ പി നേതാവിനെതിരെ അന്വേഷണം. മഹിളാ സംഘടനയുടെ വേദിയിലെ അശ്‌ളീല പരാമർശം എന്ന പരാതിയില്‍ ആര്‍.എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെതിരെയാണ് അന്വേഷണം നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അസഭ്യ വാക്ക് ഉപയോഗിച്ചു, സ്ത്രീകള്‍ ഇരിക്കുന്ന പൊതുവേദിയില്‍ അശ്ലീല പ്രയോഗം നടത്തി എന്നിവ ആരോപിച്ചായിരുന്നു പരാതി തോമസ് ചാണ്ടിയെ പുറത്താക്കാന്‍ പിണറായിയുടെ ——–ക്ക് ഉറപ്പില്ലെന്നായിരുന്നു അസീസ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കേസെടുക്കാന്‍ കഴിയുമോഎന്ന് നിയമോപദേശവും നേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button