Latest NewsNewsIndia

14 വര്‍ഷം അമേത്തി ഭരിച്ചിട്ടും അവിടെയൊരു കലക്ടറേറ്റ് കെട്ടിടം പോലും നിര്‍മിക്കാത്ത രാഹുല്‍ എന്ത് വികസനമാണ് കൊണ്ടുവരുന്നത്? : യോഗി ആദിത്യനാഥ്‌

ന്യുഡല്‍ഹി: കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 2004ല്‍ സുരക്ഷാ ഉദ്യോഗസ്​ഥരാല്‍ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത്​ ജഹാനെ രാഹുല്‍ ഗാന്ധി പിന്തുണച്ചതോടെ വികസനത്തെയല്ല, നശീകരണ​െത്തയാണ്​ രാഹുല്‍ പിന്തുണക്കുന്നതെന്ന്​ യോഗി ആരോപിച്ചു.സ്വന്തം ലോക്​ സഭാ മണ്ഡലമായ അമേത്തിയില്‍ 14 വര്‍ഷം ഭരിച്ചിട്ടും അവിടെയൊരു കലക്ടറേറ്റ് കെട്ടിടം പോലും നിര്‍മിക്കാത്ത രാഹുല്‍ ഗുജറാത്തില്‍ എന്ത് വികസനം കൊണ്ടുവരു​െമന്നാണ്​ പ്രതീക്ഷിക്കേണ്ടതെന്ന് യോഗി ചോദിച്ചു.

സൗരാഷ്​ട്രയില്‍ വെള്ളപ്പൊക്കം നേരിട്ടപ്പോള്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാതെ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക്​ പറന്നുവെന്നും യോഗി കുറ്റപ്പെടുത്തി.പക്വതയില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ പേരിലാണ് രാഹുലിനെ എല്ലാവരും ‘പപ്പു’ എന്നു വിളിക്കുന്നതെന്നും യോഗി അഭിപ്രായപ്പെട്ടു.രാജ്യത്തി​​െന്‍റ പ്രധാന പ്രശ്​നങ്ങളായ നക്​സലിസം, തീവ്രവാദം, അഴിമതി എന്നിവയെല്ലാം കോണ്‍ഗ്രസ്​ ഭരണത്തി​​െന്‍റ സമ്മാനങ്ങളാണെന്നും യോഗി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button