കാഞ്ഞങ്ങാട്: വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അമ്പതുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലക്ഷങ്ങളാണ് വിസ വാഗ്ദാനം ചെയ്ത ഇദ്ദേഹം തട്ടിച്ചത്. ഹൊസ്ദുര്‍ഗ് പോലീസാണ് സംഭവത്തിൽ കേസ് എടുത്തത്. വിസ ഏജന്റ് കുഞ്ഞഹമ്മദാണ് കേസിലെ പ്രതി. നിരവധി പേര്‍ക്ക് ഖത്തറിലേക്ക് വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ആളുകളുടെ കെെയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതിക്കു എതിരെ പത്ത് പേരാണ് പരാതി നൽകിയത്. പ്രതിക്ക് ആളുകൾ പണം നല്‍കിയത് 2017 മെയ് 15 നാണ്. അവധി കഴിഞ്ഞിട്ടും വിസ കിട്ടാതെ വന്നതോടെയാണ് ആളുകൾ പരാതി നൽകിയത്.
Post Your Comments