KeralaLatest NewsNews

പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: പിണറായി വിജയന്‍ സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി സമരം ചെയ്യുന്നുണ്ട്. എല്ലാ സമരങ്ങളും ഒറ്റദിവസം കൊണ്ട് വിജയിക്കില്ല. ഭരണം പരാജയമാണെന്ന് കരുതി പ്രതിപക്ഷത്തിന് കയറി ഭരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ റിപ്പോര്‍ട്ടില്‍ എന്താണെന്ന് തങ്ങള്‍ക്കറിയില്ല. ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസെന്ന വിടി ബല്‍റാമിന്റെ നിലപാട് വ്യക്തിപരമാണ്. ടിപി വധക്കേസ് അന്വേഷണം വളരെ ഫലപ്രദമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നേരിട്ട് കിട്ടിയില്ലെങ്കില്‍ മറ്റ് നടപടികള്‍ ആലോചിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന പടയൊരുക്കം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button