Latest NewsNewsIndia

ഇന്ത്യയിപ്പോൾ ലോകത്തെ പ്രധാന ഐടി ഹബ്ബ്: പ്രധാനമന്ത്രി

പട്ന: ഇന്ത്യ ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് നേരത്തെ വിദേശികൾ ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഇതിനു കാരണം രാജ്യത്തെ ഐടി വ്യവസായ സംരംഭങ്ങളാണ്.

നിങ്ങളുടേത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് ഒരിക്കൽ ഒരു വിദേശി തന്നോട് ചോദിച്ചുവെന്നും പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോൾ മൗസുമായിട്ടാണ് കളിക്കുന്നതെന്നും ഈ മാറ്റത്തിൽ അഭിമാനമുണ്ടെന്നുമാണ് താൻ മറുപടി നൽകിയതെന്നും മോദി പറഞ്ഞു. പട്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മോദി 2022ൽ ബിഹാറിൽ വികസനം പൂർത്തിയാകുമെന്നു പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. ആർജെഡി സഖ്യത്തിൽനിന്നു മാറിയതിനുശേഷം ആദ്യമായിട്ടാണ് മോദി ബിഹാറിൽ സന്ദർശനം നടത്തുന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനം നടത്തുന്നതിന് ഞങ്ങൾ ചുമതലപ്പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button