തിരുവനന്തപുരം: ലാവലിന്‍ കേസ് ആയുധമാക്കി മുഖ്യമന്ത്രിക്ക് എതിരെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ രംഗത്ത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കു എതിരെ അപ്പീല്‍ നല്‍കുമെന്നു സിബിഐ അറിയിച്ചിരുന്നു. പക്ഷേ ഇതു പറഞ്ഞിട്ട് 50 ദിവസം കഴിഞ്ഞു. എന്നിട്ടും കേസില്‍ ഇതു വരെ സിബിഐ അപ്പീല്‍ നല്‍കിയില്ല. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു.
കേസില്‍ ഹൈക്കോടതി വിധി പറഞ്ഞത് 2017 ആഗസ്റ്റ് 23 നാണ് . അന്നു തന്നെ അപ്പീല്‍ കൊടുക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കേസിലെ നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. എന്നിട്ടും സിബിഐ ഇതു വരെ അപ്പീല്‍ നല്‍കാന്‍ തയാറായിട്ടില്ല. ഇതിനു കാരണം സിപിഐഎം-ബിജെപി ഒത്തുകളിയാണ് എന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments