ബെയ്ജിംഗ്: വിലക്കിനു ശേഷം ഇതാദ്യമായി പ്രശസ്ത ടെന്നീസ് താരം മരിയ ഷറപ്പോവ ഫൈനലില്‍. ചെെനയിലെ ടിയാന്‍ജിന്‍ ഓപ്പണ്‍ ഫൈനലിലാണ് ഷറപ്പോവ ജയിച്ചു കയറിയത്. റഷ്യന്‍ താരം ചൈനയുടെ പെംഗ് ഷുവായെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം.
സ്കോര്‍: 6-3, 6-1.
78 മിനിറ്റ് കൊണ്ടാണ് മുൻ ലോക ഒന്നാം നമ്പർ താരം ജയം സ്വന്തമാക്കിയത്. ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു സെറ്റില്‍ പോലും ഷറപ്പോവ പരാജയം അറിഞ്ഞില്ല. ബലാറസിന്റെ അരിന സബാലെന്കയാണ് ഫൈനലില്‍ ഷറപ്പോവ നേരിടുക.
ലോക റാങ്കിംഗില്‍ 86 ാം സ്ഥാനത്തുള്ള റഷ്യൻ ടെന്നീസ് സുന്ദരിയെ
ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടർന്നു വിലക്കിയതിനു ശേഷം ഇതാദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്.
Post Your Comments