ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മോഷണം പോയ നീല നിറമുള്ള വാഗൺ ആർ കാർ കണ്ടെത്തി. വ്യാഴാഴ്ച ഡൽഹി സെക്രട്ടേറിയറ്റിനു പുറത്തു പാർക്ക് ചെയ്ത കാറാണ് മോക്ഷണം പോയത്. 2013ൽ സോഫ്റ്റ്വേർ എൻജിനിയറായ കുന്ദൻ ശർമ സമ്മാനിച്ച കാറാണ് 2015ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കേജരിവാൾ ഉപയോഗിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രിയായതോടെ കേജരിവാൾ ഇന്നോവ കാറാണ് ഉപയോഗിക്കുന്നത്. എഎപിയുടെ ആവശ്യങ്ങൾക്കായിരുന്നു വാഗൺ ആർ നിലവിൽ ഉപയോഗിച്ചിരുന്നത്.
Post Your Comments