ലണ്ടൻ: ബ്രിട്ടനിൽ ഒരു പൗണ്ട് നാണയം നിരോധിയ്ക്കുന്നു. ഞായറാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. 1983-ല്‍ വിപണിയിലെത്തിയ ഒരു പൗണ്ട് നാണയമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിയ്ക്കുന്നത്. നിരോധിയ്ക്കുന്ന നാണയങ്ങൾക്ക് പകരം പുതിയ ഒരു പൗണ്ട് നാണയങ്ങള്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിപണിയിലിറക്കിയിരുന്നു. ഒരു പൗരന് 23 നാണയങ്ങള്‍ എന്ന കണക്കില്‍ 150 കോടി പുതിയ നാണയങ്ങളാണ് സര്‍ക്കാര്‍ വിപണിയിലിറക്കുന്നത്.
തിങ്കളാഴ്ച്ച മുതല്‍ നാണയങ്ങളുടെ നിയമസാധുത ഇല്ലാതെയാവുന്നുവെങ്കിലും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപരസ്ഥാപനങ്ങളിലും നാണയങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലയിടങ്ങളില്‍ ക്രിസ്തുമസ് വരെ നാണയങ്ങള്‍ സ്വീകരിക്കുമെന്ന ബോര്‍ഡുകളും തൂക്കി കഴിഞ്ഞു.ഞായറാഴ്ച്ച കഴിഞ്ഞു നാണയങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം എന്നതിനാലാണ് കച്ചവടസ്ഥാപനങ്ങള്‍ ഇവ സ്വീകരിക്കുന്നത്.
Post Your Comments