സോൾ: ഉത്തര കൊറിയയ്ക്കെതിരെ പിന്നോട്ടില്ലെന്നു സൂചന നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. അടുത്തയാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം നടക്കും. മേഖലയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്. അതിനാൽ ഫലത്തിൽ ഉത്തരകൊറിയയ്ക്കെതിരെയുള്ള ശക്തിപ്രകടം കൂടിയാകും ഇത്.
ഉത്തരകൊറിയ രാജ്യത്തിന്റെ ആറാമത്തെയും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്നോണം മേഖലയിൽ അമേരിക്കയുടെ പ്രധാന സഖ്യശക്തികളായ ദക്ഷിണ കൊറിയയും ജപ്പാനുമൊത്തുള്ള സൈനികാഭ്യാസങ്ങളും തുടരുകയാണ്. ഇതിനു പിന്നാലെയാണ് യുഎസ് സേനയുമായി ചേർന്നു ദക്ഷിണ കൊറിയ നാവികാഭ്യാസം നടത്തുന്നത്.
Post Your Comments