ഹൈദരാബാദ്: ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ മോണിക്ക സി എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.
‘ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അതിലൂടെയെല്ലാം കടന്നു പോകുന്നു. എന്റെ വൃത്തിക്കെട്ട ജീവിതത്തിലെ ഓരോ സംഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നു. എത്രയും പെട്ടെന്ന് ഇതെല്ലാം അവസാനിപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, മോണിക്കയുടെ പോസ്റ്റില്‍ പറയുന്നു.
സമാനമായി ആത്മഹത്യചെയ്യുകയാണെന്ന കാര്യം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനെടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലിയിലാണ് ഇയാളെ കാണപ്പെട്ടത്. കഴുത്തില്‍ കയര്‍ മുറുക്കി താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹദ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കുടംബാംഗങ്ങളിലെ ചിലരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായും ഷഹദ് വീഡിയോ ദൃശ്യത്തില്‍ പറയുന്നുണ്ട്. മറ്റൊരു സംഭവത്തില്‍ ഹൈദരാബാദില്‍ 12ാം ക്ലാസുകാരി പഠനം സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തു. 17കാരിയായ സംയുക്തയാണ് മഡ്ഹാപൂരിലെ കോളേജില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ഹൈദരാബാദിലെ വീടിനുള്ളിലാണ് മോണിക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.
Post Your Comments