Latest NewsKeralaNews

ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിയന്ത്രണം

തിരുവനന്തപുരം: ദീപാവലി ആഘോഷത്തോടനുബന്ധിച്ച്‌ ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി 10നും രാവിലെ 6നും ഇടയില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുത്.

ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്തും ഇടുങ്ങിയ സ്ഥലങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ല. ശബ്ദം 125 ഡസിബലില്‍ കൂടുതലുള്ള പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍, ഏറുപടക്കങ്ങള്‍ തുടങ്ങിയവ) വില്‍പ്പനയും ഉപയോഗവും നിരോധിച്ചു.

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണ്ണപ്പൊലിമയും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button