Latest NewsKeralaNews

സംസ്ഥാനത്ത് ഉ​രു​ള്‍​പൊ​ട്ട​ല്‍

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് വീണ്ടും ഉ​രു​ള്‍​പൊ​ട്ട​ല്‍. കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാ​മി​ന് സ​മീ​പമാണ് ഇത്തവണ ഉ​രു​ള്‍​പൊ​ട്ടിയത്. കനത്തമഴ കാരണമാണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ കു​ടു​ങ്ങി കിടക്കുന്നുണ്ട്. ക​ക്ക​യം ഡാം കാണാൻ വന്ന സ​ഞ്ചാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രുമാണ് ഡാം സൈ​റ്റിൽ കു​ടു​ങ്ങിയത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ കാരണം മ​ണ്ണി​ടി​ഞ്ഞു റോ​ഡി​ൽ വീണു. ഇതു സ്ഥലത്ത് ഗതാഗത തടസത്തിനു കാരണമായി. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത് ഡാ​മി​ലേ​ക്കു പേകുന്ന വഴിയിലാണ്. ഇനി മഴ കുറയാതെ പ്രദേശത്ത കുടുങ്ങിയവരെ രക്ഷിക്കാൻ സാധിക്കില്ലെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button