ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിൽ കലാശിച്ചു. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് പരമ്പര സമനിലയിലായത്.
ഇന്ത്യയും ഓസീസ് ഓരോ ജയം സ്വന്തമാക്കിയതിനാൽ ഇന്നു മത്സരം നടന്നാൽ അതു പരമ്പരയുടെ ഗതി നിര്‍ണയിക്കുന്നതായി മാറുമായിരുന്നു. പക്ഷേ മഴ കാരണം ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഓസീസുമാണ് ജയിച്ചത്.
Post Your Comments