ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ നാഗാലാന്റിൽ അറസ്റ്റിൽ. മുന്‍ ടൂറിസം ഡയറക്ടര്‍ പുരാകു അന്‍ഗാമി, കൃഷി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ വി.അസ, ജലസേചന വകുപ്പ് ഡയറകട്ര് ഹുതി സെമ, ഫിഷറീസ് വകുപ്പ് സൂപ്രണ്ടന്റ് കെഹറിസാതോ എന്നിവരാണ് അറസ്റ്റിലായത്. യു.എ.പി.എ നിയമ പ്രകാരമാണ് അറസ്റ്റ്.
തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നാണ് സൂചന. അറസ്റ്റിലായവരെ ദിമാപുര്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ജൂലൈയിൽ അറസ്റ്റിലായ നാഗലാന്‍റിലെ തീവ്രവാദ സംഘടനയായ എന്‍.എസ്.സി.എന്‍-കെയുടെ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നാണ് സൂചന.
Post Your Comments