ന്യൂഡൽഹി: പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്ന വിശേഷണവുമായി ഡൽഹി സർവകലാശാല വിദ്യാർഥി ഗുര്‍മെഹര്‍ കൗറാണ് പ്രശസ്തമായ ടൈം മാഗസിന്റെ പട്ടികയിൽ ഇടംനേടിയത്. 10 ഭാവിനേതാക്കളുടെ പട്ടികയാണ് മാഗസിൻ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ഗുർമെഹർ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്.
നിലവിൽ ഡൽഹി രാംജാസ് കോളജ് ഇംഗ്ലീഷ് സാഹിത്യ പഠിക്കുന്ന ഗുർമെഹർ കഴിഞ്ഞ ഫെബ്രുവരിയിൽ എബിവിപി നടത്തിയ സമരത്തിനു എതിരെയാണ് പ്രതിഷേധിച്ചത്. ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് കാമ്പസിൽ എത്തിയിനെ തുടർന്നാണ് വിദ്യാർത്ഥി പ്രസ്ഥാനം സംഘർഷം നടത്തിയത്.
കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകളാണ് ഗുര്‍മെഹര്‍. ഫേസ്ബുക്കിൽ എബിവിപിക്കെതിരെ എഴുതിയ വാചകങ്ങളുമായി പ്ലക്കാർഡുമായി നിൽക്കുന്ന ചിത്രം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Post Your Comments