
മുംബൈ ; ഒരു കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് റെക്കോർഡ് വിജയം. മഹാരാഷ്ട്ര മറാട്ട്വാഡയിലെ നാന്ദേഡ് കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് റെക്കോർഡ് വിജയം സ്വന്തമാക്കിയത്. 81 അംഗ കോർപറേഷനിൽ 77 സീറ്റിലെ ഫലം അറിഞ്ഞപ്പോൾ 69 എണ്ണവും സ്വന്തമാക്കിയാണ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ അശോക് ചവാന്റെ തട്ടകം കൂടിയായ മറാട്ട്വാഡയിലെ നാന്ദേഡ് കോർപറേഷൻ ഭരണം നിലനിർത്തിയത്. മറ്റു പാർട്ടികളിലേക്ക് വരുമ്പോൾ ബിജെപി ആറു സീറ്റും ശിവസേന ഒരു സീറ്റും സ്വന്തമാക്കി. കൃത്രിമ ഇല്ലെന്ന് ഉറപ്പ് വരുത്താൻ വിവിപാറ്റ് മെഷീനുകളാണ് നാന്ദേഡിൽ ഉപയോഗിച്ചത്.
Post Your Comments