തിരുവനന്തപുരം: സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികളിൽ പ്രമുഖനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. സരിത മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും നല്‍കിയ പരാതികള്‍ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണസംഘത്തിനു കൈമാറും. ക്രൈംബ്രാഞ്ച് എസ്.പി: മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലുളള സംഘമാണു നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്.
ഈ പരാതിയില്‍ പരാമര്‍ശിക്കുന്നവരെ കോവളം എം.എല്‍.എ: എ. വിന്‍സെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകള്‍ പ്രകാരം പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യാവുന്നതാണ്. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചനയും.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ക്ലിഫ് ഹൌസില്‍ വെച്ചാണെന്ന് സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നുപീഡനം. താന്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കള്ളമില്ലെന്നും സരിത പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുട്ടുവേദനയായതിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ അവസാനിപ്പിച്ച് ക്ലിഫ് ഹൗസില്‍ ഉള്ള വേളയിലാണ് തന്നെ വിളിപ്പിച്ചത്. അന്നത്തെ മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍… എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ട്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസില്‍ വെച്ച് ഞാന്‍ അതൊക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്. തന്നെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്നും സരിത പറയുന്നു.
ക്ലിഫ് ഹൗസുമായി നല്ല ബന്ധമുള്ളതുകൊണ്ടായിരുന്നു ഏത് സമയത്തും ക്ലിഫ് ഹൗസില്‍ എത്താന്‍ പറ്റിയത്.ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇത് തന്നെ സെക്രട്ടറിയേറ്റിലും ലഭിച്ചതായും സരിത പറയുന്നു. ഇതൊക്കെ കൊണ്ട് തന്നെ കൊണ്ഗ്രെസ്സ് പ്രതിക്കൂട്ടിലാണ്. ബലാത്സംഗക്കേസ് നേരിടുക അത്ര എളുപ്പമല്ല. അറസ്റ്റുവരെയുണ്ടാകാം. ഇത്തരം കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ല. ഇരയുടെ വിശ്വാസ്യതയുംമറ്റും ചോദ്യംചെയ്ത് ഇത്തരം നടപടിയെ തടുക്കാനുള്ള നിയമനടപടിയായിരിക്കും നേതാക്കള്‍ തേടുക.
സര്‍ക്കാര്‍ നടപടിക്കെതിരേ എ.കെ.ആന്റണിയടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നത് ശ്രദ്ധേയമാണ്.ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ഹൈബി ഈഡല്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് എന്നിവരുമായി സോളാറുമായി ബന്ധപ്പെട്ട് ഉള്ള ഇടപാടുകള്‍ സരിത പലഘട്ടങ്ങളിലും പുറത്തു പറഞ്ഞിരുന്നു. ഇത്തരത്തില്‍ തന്നെ ഉപയോഗിച്ച എല്ലാവരുടേയും മുഖംമൂടി വലിച്ചുകീറുന്ന വിവരങ്ങളാണ് സരിതയുടെ പരാതിയിലുള്ളത്.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദം ഇപ്പോള്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അടിമുടി പിടിച്ചുലക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കും വിശ്വസ്തര്‍ക്കും കനത്ത തിരിച്ചടിയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും അത് പ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും. ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിലെ വിശ്വസ്തരായ ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും ഇതോടെ ക്രിമിനല്‍ കേസില്‍ പ്രതികളായി മാറും. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എ വിഭാഗത്തിന്റെ പിടികൂടുതല്‍ അയയും എന്നത് വ്യക്തമാണ്. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ കൂടുതല്‍ നിര്‍ണായകമാണ് ഈ റിപ്പോര്‍ട്ട്.
Post Your Comments