കൊച്ചി: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമാന്തരമായുള്ള പാത അടച്ചുപൂട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കരാറെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സമാന്തരപാതയ്ക്കു വീതി കൂടിയതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി ടോള്‍ നല്‍കാതെ പോകുന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയിരുന്നത്.
അതേസമയം പാതയുടെ വീതി 1.5 മീറ്ററായി നിജപ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോള്‍ വേണ്ടാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ഉപയോഗിച്ചിരുന്ന സമാന്തരപാത ഓണക്കാലത്തെ തിരക്കിനെത്തുടര്‍ന്നാണ് വീതികൂട്ടിയത്. തുടർന്ന് കരാറുകാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments