തിരുവനന്തപുരം :സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ പല കോൺഗ്രസ് അംഗങ്ങളും പ്രതിപട്ടികയിൽ തുടരുന്ന സാഹചര്യത്തിൽ ഇവർ പൊതുപ്രവര്‍ത്തകരായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ് അച്യുതാനന്ദന്‍.പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കളങ്കം ഉണ്ടാക്കിയാണ് ഉമ്മൻ ചാണ്ടി മന്ത്രി സഭ പുറത്തു പോയതെന്നും അഴിമതി, സദാചാരവിരുദ്ധ പ്രവര്‍ത്തനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ഒരു സാധാരണ പൗരന്‍പോലും ചെയ്യാൻ പാടില്ലാത്തവയാണ് ഇവര്‍ ചെയ്തതെന്നും വി എസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കൊപ്പം കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ നിരവധി അംഗങ്ങളും മുന്‍ കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരുമൊക്കെയാണ് ക്രിമിനല്‍ കേസിൽ പ്രതികൾ എന്ന് സോളാർ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട് .ഈ സാഹചര്യത്തിൽ യു.ഡി.എഫ് പിരിച്ചു വിടുകയാണയാണ് തുടർന്ന് ചെയ്യാനുള്ളതെന്നും വി .എസ് പറഞ്ഞു.
Post Your Comments