ന്യൂഡൽഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധം ബ്രിഗേഡിയർക്കെതിരെ നടപടി. അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതായി കുറ്റസമ്മതം നടത്തിയ ബ്രിഗേഡിയറുടെ നാലുവർഷത്തെ സീനിയോരിറ്റി പശ്ചിമബംഗാളിലെ ബിനഗുരിയിലെ ജനറൽ കോർട്ട് മാർഷൽ വെട്ടിച്ചുരുക്കി. ബ്രിഗേഡിയർ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും വിചാരണയിൽ ഹാജരായിരുന്നു.
സൈനിക കോടതി സിക്കിം ഡിവിഷനിലെ ബ്രിഗേഡിയറെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണ വിധേയനായ ബ്രിഗേഡിയർ കുറ്റം സമ്മതിച്ചതാണ് ചെറിയ ശിക്ഷ ലഭിക്കാനിടയായതെന്നും സമാന കേസിൽ മുതിർന്ന ഉദ്യോഗസ്ഥന് അഞ്ചു വർഷംവരെ തടവ് ശിക്ഷ ലഭിച്ചിരുന്നെന്നും സൈനിക വൃത്തങ്ങൾ പറയുന്നു.
Post Your Comments