6 വയസ്സുകാരൻ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരൻ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും ഇതേ തുടർന്ന് കുട്ടിയെ ഇത്തിഹാദ് എയർവെയ്സിൽ ക്ഷണിക്കുകയും ചെയ്തു. ആദം മുഹമ്മദ് അമറിനെ അവന്റെ ഇഷ്ട എയർ ബസ്സായ A380 പറപ്പിക്കാൻ ഇത്തിഹാദ് ട്രെയിനിങ് അക്കാദമി അവസരമൊരുക്കി. കുട്ടി എയർ ബസ് പറപ്പിക്കുന്ന വീഡിയോ എയർലൈൻസ് അധികൃതർ പുറത്തുവിട്ടിരുന്നു. ഇത് വൈറലായി മാറി.
ആമിറിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പൈലറ്റ് സ്യൂട്ട് ധരിച്ചാണ് കോക്ക്പിറ്റിൽ എത്തിയത്. ചില വിമാനങ്ങളിൽ രാം എയർ ടർബൈൻ ഉണ്ട്. എൻജിനുകൾ തകരാറിലായാൽ അടിയന്തരമായി ഉപയോഗിക്കുന്നതിനാണ് രാം എയർ ടർബൈൻ ഉള്ളതെന്ന് ക്യാപ്റ്റൻ സമർ യാക്ലെഫ്നോട് അമീർ പറഞ്ഞത്.
ഏകദേശം 5 മണിക്കൂറോളമാണ് അമീർ പൈലറ്റായത്. “ആദം കോക്ക്പിറ്റിൽ ഞങ്ങളോട് സംസാരിക്കാൻ വന്നപ്പോൾ ക്യാബിനിൽ ഉണ്ടായിരുന്നവർ ആശ്ചര്യപ്പെട്ടു” എന്ന് ഇത്തിഹാദ് എയർവെയ്സ് അധികൃതർ പറഞ്ഞു.
Post Your Comments