ക്ഷീണം തോന്നുന്നുവോ. സൂക്ഷിക്കണം. ഒട്ടനവധി രോഗങ്ങൾക്ക് കാരണമാകാം. പല അസുഖങ്ങളുടേയും പ്രാരംഭലക്ഷണമാണ് ക്ഷീണം. തൈറോയ്ഡ് പ്രശ്നങ്ങള്‍ ക്ഷീണം വരുത്തിവയ്ക്കാം. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെയുള്ള രണ്ടു തരം തൈറോയ്ഡുകള്‍ക്കും ക്ഷീണമുണ്ടാകും.
തളർച്ച ഹൃദയപ്രശ്നങ്ങളുണ്ടാകുമ്പോഴും വരാം. ഹൃദയവാല്‍വിനെ ബാധിക്കുന്ന മിട്രല്‍ വാല്‍വ് പ്രൊലാപ്സ് സിന്‍ഡ്രോം അമിതക്ഷീണം തോന്നിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയുമ്പോൾ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് ക്ഷീണത്തിന് ഇട വരുത്തും.
ക്ഷീണവും തളര്‍ച്ചയും രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറയുമ്പോൾ അനുഭവപ്പെടും. നിശ്ചിത അളവിലും കൂടുതല്‍ രക്തം ആര്‍ത്തവസമയത്തു നഷ്ടപ്പെടുന്നതും ക്ഷീണത്തിനുള്ള ഒരു കാരണം തന്നെയാണ്.
ഇവ കൂടാതെ അര്‍ബുദം, പ്രമേഹം, അമിതവണ്ണം എന്നിവയും ക്ഷീണത്തിന് ഇട വരുത്തുന്ന രോഗങ്ങളാണ്. രോഗങ്ങളോ കഠിനജോലികളോ ചെയ്യാതെ തന്നെ ക്ഷീണം ഉണ്ടാക്കുന്നവർ ഉണ്ട്. ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം എന്ന ഒരു അവസ്ഥയാണിത്. ഇതിന് കാരണം ഡിപ്രഷന്‍, ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകള്‍ പലപ്പോഴും ഇത്തരം ഫാറ്റീഗ് സിന്‍ഡ്രോമിന് കാരണമാകും.
വിട്ടു മാറാത്ത തലവേദന, തൊണ്ട വേദന, മസില്‍ വേദന, ഉറങ്ങിയാലും മാറാത്ത ക്ഷീണം, നെഞ്ചുവേദന, വിട്ടു മാറാത്ത ചുമ, രാത്രി അമിതമായി വിയര്‍ക്കുക എന്നിവ ക്രോണിക് ഫാറ്റീഗ് സിന്‍ഡ്രോം ലക്ഷണങ്ങളാണ്.
Post Your Comments