KeralaLatest NewsNews

ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് ആയുധം കണ്ടെത്തിയ സംഭവം: അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആയുധം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2 വടിവാളുകള്‍, 2 കത്തി, അഞ്ചുസ്ക്വയര്‍ പൈപ്പ്, സ്റ്റീല്‍ പൈപ്പ് എന്നിവയാണ് പിടികൂടിയത്. ബിജെപി ഓഫീസിനോട് ചേര്‍ന്നുള്ള കാനത്തൂര്‍ ക്ഷേത്രപ്പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധം കണ്ടെത്തിയത്.

കോര്‍പറേഷനിലെ തൊഴിലാളികള്‍ പൊതുവഴി വൃത്തിയാക്കുന്നതിനിടെ ഇത് കണ്ടെത്തുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടര്‍ന്നപ്പോഴാണ് രണ്ടിടങ്ങളിലായി സൂക്ഷിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button