Latest NewsNewsTechnology

കണ്ണടച്ചിരിക്കുന്നവരെ കണ്ണു തുറപ്പിക്കാൻ’ ഫോട്ടോഷോപ് എലിമെന്റ്‌സ്

കംപ്യൂട്ടറിൽ ചില പുതിയ സംവിധാനങ്ങൾ നല്‍കിയാണ് ഫോട്ടോ-വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അഡോബി എത്തുന്നത്. പുതിയ ഫോട്ടോഷോപ് എലിമെന്റ്‌സിന്റെ (Elements) പുതുക്കിയ പതിപ്പില്‍ ഫോട്ടോയിലെ അടഞ്ഞ കണ്ണു തുറപ്പിക്കാൻ സാധിക്കും.

കണ്ണടഞ്ഞു പോയ ആളുടെ കണ്ണു തുറന്നിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടെങ്കില്‍ ഗ്രൂപ് ഫോട്ടോയിലെ അടഞ്ഞ കണ്ണ് തുറപ്പിക്കാം. എലിമെന്റ്‌സിലൂടെ ഓട്ടോമാറ്റിക്കായി അതു ചെയ്യാം. അതു പോലെ കംപ്യൂട്ടറിലെ മുഴുവന്‍ ഫോട്ടോ ഫോള്‍ഡറുകളും നോക്കി വേണ്ട ഫോട്ടോ കണ്ടു പിടിച്ചു തരും. എടുത്ത തിയതി സ്ഥലം തുടങ്ങി പലമാര്‍ഗ്ഗങ്ങളിലൂടെ തിരയുന്ന ഫോട്ടോ കണ്ടെത്താന്‍ എലിമെന്റ്‌സിനു സാധിക്കും എന്നാണ് അഡോബി പറയുന്നത്.

ഇങ്ങനെ ഫോട്ടോഷോപിന്റെ അൗപചാരികത്വം ഒന്നുമില്ലാതെ മൊബൈല്‍ ഫോണുകളിലും ടാബുകളിലും സാധിക്കുന്നത്ര എളുപ്പത്തില്‍ ഫോട്ടോ എഡിറ്റിങ് സുഗമമാക്കുയാണ് എലിമെന്റ്‌സ് ചെയ്യുന്നത്.

ഫോട്ടോഷോപ്പും പ്രീമിയറും ഫോട്ടോയും വിഡിയോയും എഡിറ്റു ചെയ്യാന്‍ പഠനം ആവശ്യമുള്ള അഡോബിയുടെ സോഫ്റ്റ്‌വെയര്‍ ആണ്. എന്നാല്‍ ഇവയ്ക്ക് ഔപചാരികത കൂടുതലാണ്.എന്നാല്‍, മൊബൈല്‍ കംപ്യൂട്ടിങ്ങില്‍ നടക്കുന്നതു പോലെ വലിയ അറിവില്ലാത്തവര്‍ക്കും കണ്ടെന്റില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ഒന്നാണ് എലിമെന്റ്‌സ് എന്ന കുഞ്ഞന്‍ പതിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button