Latest NewsNewsGulf

ഷാര്‍ജ റിംഗ് റോഡ്‌ ഭാഗികമായി അടയ്ക്കുന്നു

ഷാര്‍ജ: ഷാര്‍ജ റിംഗ് റോഡ്‌ നാലുമാസത്തേക്ക് ഭാഗികമായി അടയ്ക്കുന്നു. 2018 ഒക്ടോബർ 15 മുതൽ ഫെബ്രുവരി 15 വരെയാണ് റോഡ്‌ അടച്ചിടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് റോഡ്‌ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനമോടിയ്ക്കുന്നവര്‍ ഗതാഗത നിയമങ്ങളും റോഡ്‌ അടയാളങ്ങളും പാലിക്കണമെന്നും സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. റോഡു നിർമ്മാണത്തിന്റെ കാര്യത്തിൽ ഏറ്റവും പുതിയ അന്താരാഷ്ട്ര സമ്പ്രദായങ്ങൾ നടപ്പാക്കുന്നത് ഗതാഗത മേഖലയെ മെച്ചപ്പെടുത്താനും സാമ്പത്തിക വളര്‍ച്ചയെ ഉയര്‍ത്താനും സഹായിക്കുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

shortlink

Post Your Comments


Back to top button