തിരുവനന്തപുരം•കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിസിന്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോയുടെ (37) വിദഗ്ധ ചികിത്സിക്കായും ആരോഗ്യനില വിലയിരുത്തുന്നതിനുമായും പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിസിന്‍, സര്‍ജറി, ന്യൂറോ സര്‍ജറി, യൂറോളജി, നെഫ്രോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് മെഡിക്കല്‍ ബോര്‍ഡില്‍ ഉള്ളത്.
ആരോഗ്യനില തൃപ്തികരമാണെങ്കിലും എം.ആര്‍.ഐ. സ്‌കാനിംഗ് ഫലവും മറ്റും ഈ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയ ശേഷമായിരിക്കും ഐ.സി.യുവില്‍ നിന്നും മാറ്റുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യവും തീരുമാനിക്കുക.
ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ മെഡിസിന്‍ ഐസിയുവില്‍ വിദഗ്ധ ചികിത്സയിലാണ് മരിയോ സപ്പോട്ടോ.
Post Your Comments