കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് നടത്താൻ പോകുന്ന ഹർത്താലിനെതിരേ ഹർജി. ഹർത്താൽ ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസ് എടുക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർത്താലിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരനായ ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗമായ സോജൻ പവിയാനോസ് ഹർജി നൽകിയിത്.
ഭരണഘടനാ ലംഘനമാണ് ഹർത്താൽ. മാത്രമല്ല ഇതു നിയമവിരുദ്ധമാണ്. അതു കൊണ്ട് ഹർത്താൽ ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെത് കുറ്റകരമായ നടപടിയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ച് ചെന്നിത്തലയ്ക്കെതിരേ കേസ് എടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർത്താൽ കാരണം സംഭവിക്കുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കു മേൽ ചുമത്തണം. നഷ്ടത്തിനു ആനുപാതികമായ തുക ചെന്നിത്തലയിൽ നിന്നും ഈടാക്കാൻ സർക്കാരിനു നിർദേശം നൽകണം. സാധാരണ രീതിയിലുള്ള ജനജീവിതം ഹർത്താൽ ദിവസം തടസപ്പെടുന്നില്ലെന്നും സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
Post Your Comments