ദുബായ്: വ്യോമഗതാഗത മേഖലയില്‍ പുതിയ നിയന്ത്രണങ്ങളുമായി ദുബായ്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മെല്‍ബണ്‍-ഓക്ലാന്‍ഡ് വഴിയുള്ള വ്യോമതാഗതത്തിനു മാറ്റം വരുത്തനാണ് ദുബായ് തീരുമാനിച്ചത്.
2018 മാര്‍ച്ചില്‍ മെല്‍ബണ്‍, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓക്ലാന്‍ഡിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കും. പകരം നോണ്‍-സ്റ്റോപ്പ് ഓക്ക്‌ലന്‍ഡ്-ദുബായ് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ദുബായില്‍ നിന്നും ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് പോകുന്ന എ 380 വിമാനം ഇനി ന്യൂസീലന്‍ഡ് വഴി സര്‍വീസ് നടത്തും.
അതേ സമയം, ടാസ്മാന്‍ കടലിനു മുകളിലൂടെ പോകുന്ന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനു പുറമെ റിട്ടേന്‍ സര്‍വീസുകളുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധനയുണ്ടാകും. മെല്‍ബണിലേക്കും ഓക്ലന്‍ഡിലേക്കും ആഴ്ചയില്‍ ഏഴ് പുതിയ സര്‍വീസ് ആരംഭിക്കും. ദുബായിലൂടെ ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പെര്‍ത്ത്, സിംഗപ്പൂര്‍ എന്നിവ വഴിയാക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ദുബായില്‍ വരുന്നത് ഭൂരിഭാഗവും ബിസിനസ് യാത്രക്കാരാണ്.
Post Your Comments