ദുബായ്•ദുബായില്‍ നിന്ന് മ്യൂണിച്ചിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തില്‍ എഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഇതേത്തുടര്‍ന്ന് വിമാനം കുവൈത്തില്‍ അടിയന്തിരമായി ഇറക്കി. ഒക്ടോബര്‍ 10 നാണ് സംഭവം.
EK049 വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനം നിലത്തിറക്കുമ്പോഴേക്കും വൈദ്യ സംഘത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. കുട്ടിയുടെ പൗരത്വവും എമിറേറ്റ്സ് എയര്‍ലൈന്‍സ് വെളിപ്പെടുത്തിയിട്ടില്ല.
പിന്നീട് കുവൈത്തില്‍ നിന്നും പുറപ്പെട്ട വിമാനം 2.5 മണിക്കൂര്‍ വൈകിയാണ് മ്യൂണിച്ചില്‍ എത്തിച്ചേര്‍ന്നത്.
Post Your Comments