കാസര്‍ഗോഡ്: ഭിക്ഷാടനത്തിനിടയില്‍ 12 വയസ്സുകാരൻ തളര്‍ന്നു വീണതിനെ തുടര്‍ന്ന് മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ കാസര്‍ഗോഡ് പഴയ ബസ്സ്റ്റാന്റ് പരിസരത്താണ് സംഭവം.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടി തളര്‍ന്നു വീണതാണെന്നു കണ്ടെത്തി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അമ്മ മല്ലികയെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments