ആയിരക്കണക്കിന് ശത്രുക്കള്‍ മുന്നില്‍വന്നാലും ഇനി ഈ പുലിക്കുട്ടികള്‍ നേരിടും. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക ടീം പരിശീലനത്തിലാണ്. ആറു പേരാണ് തയ്യാറെടുക്കുന്നത്. ഈ 6 പേര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാന്‍ഡോ ടീമില്‍ ഒന്നാണെന്നാണ് പറയുന്നത്.
പാക്കിസ്ഥാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഈ കമാന്‍ഡോസ് ആണ്. ഇന്ത്യക്കു വേണ്ടി മരിക്കാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായ വരുന്നവരാണിവര്‍. ഇവരുടെ യൂണിഫോമില്‍ ബലിദാന്‍ ബാഡ്ജ് കാണാം.
രാജ്യത്തിനു വേണ്ടി മരിക്കാന്‍ മാനസികമായി തയ്യാറായി വന്നതിനാല്‍ മാത്രം ലഭിക്കുന്ന അംഗീകാരമാണ് ഈ ബാഡ്ജ്. അതികഠിനമായ പരിശീലത്തിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിലൊന്നാണ് 100 കിലോമീറ്റര്‍ ഓട്ടം. പരീക്ഷ നടക്കുന്നിടത്ത് ഉച്ചത്തില്‍ പാട്ടു വെച്ച സ്പീക്കറുകളും മുഖത്തേക്ക് അടിപ്പിക്കുന്ന ലേസര്‍ ബള്‍ബുകളും ഒക്കെ പരിശീലനത്തെ കഠിനമാക്കുന്നു. എല്ലാം കഴിഞ്ഞ് പുലികളായി ഇവര്‍ പുറത്തിറങ്ങും.
ഒരാള്‍ ആയുധ വിദഗ്ധനാണെങ്കില്‍ മറ്റൊരാള്‍ കമ്മ്യൂണിക്കേഷനില്‍ ആണ് ശ്രദ്ധിക്കുന്നത്. നാവിഗേഷന്‍ എക്സ്പെര്‍ട്, മെഡിക്കല്‍ എക്സ്പെര്‍ട്, ഡിമോളിഷന്‍ എക്സ്പെര്‍ട്, സ്‌ക്വാഡ് കമാണ്ടര്‍ എന്നിവരാണ് ഈ ആറ് പേര്‍.
Post Your Comments