Latest NewsNewsInternational

2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി

2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി. കല്‍ക്കരിയും പവിഴവും രത്നങ്ങളുമുപയോഗിച്ച്‌ നിര്‍മിച്ച ആഭരണങ്ങളാണ് കണ്ടെത്തിയത്. സൈബീരിയയിലെ ഷിയോങ്നു പോരാളികളുടെ കല്ലറകളില്‍ നിന്നാണ് ആഭരണ ശേഖരം കണ്ടെത്തിയത്. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ ആധിപത്യം പുലര്‍ത്തിയവരായിരുന്നു ഷിയോങ്നു പോരാളികള്‍.

കല്‍ക്കരിയില്‍ നിര്‍മിച്ച അരപ്പട്ടകളിലെ അലങ്കാരമായാണ് വിലകൂടിയ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുള്ളത്. അരപ്പട്ടയുടെ മുകള്‍ഭാഗം വൈരം, പച്ചയും നീലയും നിറത്തിലുള്ള രത്നങ്ങള്‍, പവിഴം എന്നിവകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കല്‍ക്കരി കൊണ്ട് നിര്‍മിച്ചതായതിനാല്‍ ഇവ നിത്യോപയോഗത്തിന് വേണ്ടി തയ്യാറാക്കിയതല്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button