യുഎഇ ; യുഎഇയിൽ വർഷങ്ങൾക്ക് ശേഷം മക്കളോടൊപ്പം ഒന്നിക്കാനായതിന്റെ സന്തോഷത്തിൽ ഒരു പിതാവ്. വഴക്കിനെ തുടർന്ന് ഭാര്യ ജോർദാനിലേക്ക് കൊണ്ട് പോയ രണ്ടു ആൺ മക്കളെയാണ് ഉം അൽ ക്യുവൈൻ സ്വദേശി ഇബ്രാഹിം ഖാന് രണ്ടു വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്. ജോർദാനിലെ യു.എ.ഇ എംബസി,സൗദ് ബിൻ റാഷിദ് അൽ മുല്ല സന്നദ്ധ ഫൗണ്ടേഷൻ,യും അൽ ഖ്വൈൻ പോലീസ് എന്നിവരുടെ സംയുകതമായ ഇടപെടലിലൂടെയാണ് ഇബ്രാഹിം ഖാന് കുട്ടികളെ തിരികെ ലഭിച്ചത്.
മൂന്നിനും ആറുവയസ്സുമുള്ള കുട്ടികളെ രണ്ട് വർഷം മുൻപ് ഇബ്രാഹിമായുള്ള വഴക്കിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കുട്ടികളെയും കൊണ്ട് ജോർദാനിലേക്കാണ് പോയതെന്ന് യുവാക് പോലീസിന്റെ കമ്മ്യൂണിറ്റി സപ്പോർട്ട് സെന്റർ ഡയറക്ടർ സൈഫ് ഹുമൈദ് അദ്റാൻ പറഞ്ഞു. രണ്ട് കുട്ടികളും രാജ്യത്ത് എത്തുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടികളെ തിരിച്ച് കിട്ടാൻ തന്നെ സഹായിച്ച ഏവരോടും നന്ദി പ്രകടിപ്പിക്കാനും ഈ അവസരത്തിൽ ഇബ്രാഹിം മറന്നില്ല.
Post Your Comments