Latest NewsCinemaBollywoodMovie SongsEntertainment

ബിഗ്‌ ബോസ് താരം ആത്മഹത്യക്ക് ശ്രമിച്ചു; അവശനിലയില്‍ ആശുപത്രിയില്‍

സല്‍മാന്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് പതിനൊന്നാം അധ്യായത്തിന്റെ തുടക്കം മുതല്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആളായിരുന്നു സുബൈര്‍ ഖാന്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് വാര്‍ത്തയ്ക്ക് കാരണമായത്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകളുടെ ഭര്‍ത്താവാണ് സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ സുബൈര്‍.

ഏറെ ശ്രദ്ധനേടിയ താരമായി മാറിയ സുബൈറിന് ബിഗ് ബോസില്‍ വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. സഹതാരങ്ങളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ അവതാരകനായ സല്‍മാന്‍ ഖാന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് സുബൈര്‍ അമിതമായി ഉറക്കഗുളിക കഴിച്ചത്. അവശനിലയിലായ സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ബിഗ് ബോസിന്റെ ആദ്യത്തെ ആഴ്ച പ്രശ്മുണ്ടാക്കിയ എല്ലാവരെയും സല്‍മാന്‍ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ സുബൈറിനാണ് ഏറ്റവും കൂടുതല്‍ ശകാരമേല്‍ക്കേണ്ടിവന്നത്. ഷോയിലെ സഹതാരങ്ങളായ ബന്ദഗി കാല്‍റ, ആര്‍ഷി ഖാന്‍ എന്നിവര്‍ക്കെതിരെ സുബൈര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് സല്‍മാനെ ചൊടിപ്പിച്ചത്. ആര്‍ഷി ഖാനെ രണ്ട് രൂപയുടെ സ്ത്രീ എന്ന് സുബൈര്‍ അധിക്ഷേപിച്ചിരുന്നു. സുബൈര്‍ തന്റെ വ്യക്തിത്വം മറച്ചുവച്ചതിനും സല്‍മാന്‍ ക്ഷുഭിതനായിരുന്നു.

സുബൈറിനെ ഭായി എന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല സല്‍മാന്‍. നല്ല ഡോണ്‍ എന്നാണ് സല്‍മാന്‍ സുബൈറിനെ വിശേഷിപ്പിച്ചത്. സുബൈര്‍ തന്റെ ഇമേജ് നശിപ്പിച്ചുവെന്നും അമ്മയ്ക്കും മക്കള്‍ക്കും ചീത്തപ്പേരുണ്ടാക്കിയെന്നും സല്‍മാന്‍ കുറ്റപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് സുബൈര്‍ കടുംകൈ ചെയ്തത്. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുബൈര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button