ഉം അൽ ; ചൂട് കാലാവസ്ഥ യുഎഇയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉമ്മൽ അൽ ക്വുവൈൻ എമിറേറ്റിലെ സാൽമ ഏരിയയിലാണ് കാറിന് തീപിടിച്ചത്. സംഭവമറിഞ്ഞതിനെ തുടർന്നെത്തിയ സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങൾ നടത്തിയ കഠിന ശ്രമത്തിലൂടെയാണ് തീയണക്കാൻ സാധിച്ചതെന്ന് യുഎക്യു സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ കാം ഖമിസ് ഇബ്രാഹിം പറഞ്ഞു.
അതി കഠിനമായ ചൂട് കാരണം ഓടിക്കൊണ്ടിരിന്ന കാറിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. തീപിടുത്തം ഉണ്ടായ ഉടൻ ഡ്രൈവർ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമനയെ കൂടാതെ യുഎക്യുലീസിന്റെ സെൻട്രൽ ഓപറേഷൻ റൂം, ട്രാഫിക് പോലീസും ആംബുലൻസുകളും പാരാമെഡിക്കുകളും റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തിയെന്നും തീപിടിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചുള്ള അന്വേഷണം നടക്കുവാണെന്നും കാം ഖമിസ് ഇബ്രാഹിം പറഞ്ഞു.
വേനൽക്കാലത്ത് കാറുകൾ കൃത്യമായി സർവീസ് നടത്തി ഇന്ധനമോ ഓയിൽ ചോർച്ചയോ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യുഎക്യു പോലീസ് അറിയിച്ചു. മൂന്നു ദിവസങ്ങൾക്ക് മുൻപ് ഉമ്മൽ അൽ ക്വുവന്റെ അസ്ബാ പ്രദേശത്ത് ചൂട് കാലാവസ്ഥ കാരണം കാറിന് തീപിടിച്ചിരുന്നു. ഉയർന്ന താപനിലയിൽ വടക്കൻ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഏഴ് വാഹനങ്ങൾ അഗ്നിക്കിരയായാതായും റിപോർട്ടുണ്ട്.
Post Your Comments