
ബെംഗളൂരു: തിരിച്ചു നല്‍കാനാണെങ്കില്‍ നടന്‍ പ്രകാശ് രാജ് ഇനി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണ്. എന്നാല്‍ ആ നല്ല നടന്‍ അധികം ആരും ചേരാത്ത ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ തനിക്കു ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദേഹം പിന്നീട് പറഞ്ഞിരുന്നു.
Post Your Comments