ന്യൂഡൽഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്ക് സൈനികര്‍ക്ക് തക്കതായ മറുപടി നല്‍കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അതിര്‍ത്തിയില്‍ പ്രതിദിനം അഞ്ച് മുതല്‍ ആറ് ഭീകരരെ വരെ ഇന്ത്യന്‍ സൈന്യം വകവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുകയാണ്.
ഇന്ത്യ എല്ലായ്പ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും പാക്ക് സൈനികര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ക്കരുതെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് സൈന്യം പാലിക്കുന്നുമുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ സൈന്യം വെറുതെയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments