
ന്യൂഡല്‍ഹി: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.എ സര്‍ക്കാര്‍ വികസന വിരോധികളും ശരിയായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാദ്‌നഗര്‍ സന്ദര്‍ശിച്ച മോദി പുരാതനമായ ഹത്‌കേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. തനിക്കു നേരെ ചീറ്റിയ വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ഭഗവാന്‍ ശിവനാണ് ശക്തി നല്‍കുന്നതെന്ന് മോദി പറഞ്ഞു. അതുകൊണ്ടാണ് 2001 മുതല്‍ തനിക്കെതിരെ വിഷം ചീറ്റുന്നവരെ പ്രതിരോധിക്കാന്‍ സാധിച്ചത്. ഈ ശക്തി മാതൃരാജ്യത്തെ സേവിക്കാന്‍ ഉപയോഗപ്പെടുത്താനും തനിക്കായി.
ഞാന്‍ മോദിയാണ്. ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും നാട്ടില്‍ നിന്ന് വന്നവന്‍. എത്ര കള്ളന്‍മാര്‍ വന്നാലും പോയാലും ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്നും മോദി പറഞ്ഞു.
Post Your Comments