അബുദാബി: യുഎഇയില്‍ സഹപ്രവര്‍ത്തകയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിക്ക് വന്‍തുക പിഴ വിധിച്ചു. 50,000 ദിര്‍ഹമാണ് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചതിനു പ്രതിക്ക് പിഴ വിധിച്ചത്. അബുദാബി ക്രിമിനല്‍ കോടതിയാണ് ഏഷ്യന്‍ യുവാവിനെ ശിക്ഷിച്ചത്. ഇയാള്‍ ആള്‍മാറാട്ടം നടത്തിയതായും കോടതി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമെയാണ് സഹപ്രവര്‍ത്തകയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ച കുറ്റവും കണ്ടെത്തിയത്.
തനിക്ക് അശ്ലീല സന്ദേശങ്ങള്‍ ലഭിക്കുന്നതായി യുവതി പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകനാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് കണ്ടെത്തിയത്. പ്രതി വിചാരണ വേളയില്‍ കുറ്റം സമ്മതിച്ചു. പ്രതി അയച്ച അശ്ലീലവും അപമാനകരവുമായ സന്ദേശങ്ങളിലൂടെ തന്റെ കക്ഷിക്ക് മാനസികമായി വിഷമങ്ങള്‍ സഹിക്കേണ്ടി വന്നതായി യുവതിയുടെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ഈ പശ്ചത്താലത്തിലാണ് കോടതി പ്രതിക്ക് പിഴ ചുമത്തിയത്.
Post Your Comments