പോങ്ങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി അധികാരത്തിലേക്ക്. കുടുംബാധിപത്യം ഉറപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കിം ജോങ്. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റ്ബ്യൂറോയിലേക്കാണ് കിം സഹോദരിയായ കിം യോ ജോങിനെ ഉള്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ അധികാരം കുടുംബത്തിന്റെ കൈയില്‍ തന്നെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിയെട്ടുകാരിയായ സഹോദരിയെക്കൂടി നേതൃനിരയിലേക്ക് കൊണ്ടുവന്നതെന്നാണ് പറയുന്നത്. നേരത്തെ കിമ്മിന്റെ ബന്ധുവായ കിം ക്യോങ് ഹീങ് വഹിച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സഹോദരിക്ക് നല്‍കിയതെന്നാണ് വിവരം. ശനിയാഴ്ച പ്യോങ്ങ്യാങ്ങില്‍ നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഉത്തരകൊറിന്‍ മുന്‍ഭരണാധികാരി കിം ജോങ് ഇല്ലിന്റെ കാലത്ത് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കിം ക്യോങ് ഹീയായിരുന്നു. ആണവായുധങ്ങളുടെ കാര്യത്തില്‍ യാതൊരു പിന്നോട്ടുപോക്കും രാജ്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും കിം അറിയിച്ചു.
Post Your Comments