Latest NewsNewsIndia

രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്​ഠിത വിമാനത്താവളം ഇതാണ്

ബംഗളൂരു: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്​ഠിത വിമാനത്താവളമെന്ന ബഹുമതി ഇനി കെംപഗൗഡ വിമാനത്താവളത്തിന് സ്വന്തം. ആധാര്‍ അടിസ്​ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക്​ ബോര്‍ഡിങ്​ സംവിധാനവും വിമാനത്താവളത്തില്‍ സ്​ഥാപിക്കാനാണ്​ ​ബംഗളൂരു ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്​ ലിമിറ്റഡി​​ന്റെ (BIAL) തീരുമാനം. 2018 ഡിസംബറോടുകൂടി സംവിധാനം പൂര്‍ണതയിലെത്തും.

പരീക്ഷണാടിസ്​ഥാനത്തില്‍ രണ്ടുമാസം ആധാര്‍ അധിഷ്​ഠിത സംവിധാനം കൊണ്ടുവന്നിരുന്നു. അത്​ വിജയിച്ചതിനെ തുടര്‍ന്നാണ്​ ആധാര്‍, ബയോമെട്രിക്​ സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ ബി.​ഐ.എ.എല്‍ തീരുമാനിച്ചത്​.

പദ്ധതി നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ഇതുവഴി കൂടുതല്‍ പേരെ ഒരേ ഗേറ്റിലൂടെ കടത്തിവിടാനും കഴിയും. ഓരോ പരിശോധന കേന്ദ്രത്തിലും അഞ്ചു സെക്കന്‍റുകള്‍ ​കൊണ്ട്​ പരിശോധന പൂര്‍ത്തിയാക്കാം. പരിശോനക​ളെല്ലാം പൂര്‍ത്തിയാക്കാന്‍ 10 മിനിറ്റ്​ മതിയാകും. യാത്രക്കാര്‍ ടിക്കറ്റ്​, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ വിവിധ സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളില്‍ നല്‍കേണ്ട ആവശ്യം വരില്ല. യാത്ര കൂടുതല്‍ സുരക്ഷിതമാകുമെന്നാണ്​ അധികൃതരുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button