CinemaMollywoodMovie SongsEntertainment

റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയ മലയാള ചിത്രങ്ങള്‍

മലയാള സിനിമാ മേഖലയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ദുല്ഖര്‍ ചിത്രം സോളോ. പ്രേക്ഷക അഭിപ്രായം മുന്‍നിര്‍ത്തി ചിത്രം റിലീസ് ചെയ്തു മൂന്നാം നാള്‍  ക്ലൈമാക്സ് മാറ്റി വീണ്ടും പ്രദര്‍ശനത്തിനെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ചിത്രത്തിന്‍റെ ക്ലൈമാക്സ് മോശമാണെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ നായകന്റെയും സംവിധായകന്റെയും അഭിപ്രായം നോക്കാതെയാണ്‌ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയതെന്ന് ആരോപണം ഉണ്ട്. ഈ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മലയാളത്തില്‍ ആദ്യമായി ആണോ ഒരു ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റുന്നത് എന്ന് അന്വേഷിക്കുന്നു.

മലയാളത്തില്‍ ഇതിനു മുന്‍പും പല ചിത്രങ്ങളുടെയും ക്ലൈമാക്സ് മാറ്റി വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. നസീറിന്റെ കാലം മുതല്‍ തുടങ്ങുന്ന ആ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായത് മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ഹരികൃഷ്ണന്‍സ് ആയിരുന്നു. ആരാധക തൃപ്തിയ്ക്കായി മലബാര്‍ മേഖലയില്‍ മമ്മൂട്ടിയ്ക്കും ട്രാവന്‍കൂര്‍ മേഖലയില്‍ മോഹന്‍ലാലിനും നായികയെ ലഭിക്കുന്ന തരത്തിലുള്ള ഇരട്ട ക്ലൈമാക്സ് ആയിരുന്നുആ ചിത്രത്തിന്.

മീരാ ജാസ്മിന്‍ -ദിലീപ് നായികാനായകന്‍മാരായി എത്തിയ ഗ്രാമഫോണ്‍ എന്നാ ചിത്രത്തിന്‍റെ ആദ്യ ക്ലൈമാക്സ് ഇരുവരും പിരിയുന്ന തരത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഒരുമിക്കുന്ന രീതിയില്‍ ക്ലൈമാക്സ് മാറ്റി. ഇത് പോലെ തന്നെയാണ് ദിലീപ് -കാവ്യ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം ചക്കരമുത്തിലും സംഭവിച്ചത്. ദിലീപ് മരിക്കുന്നതും കാവ്യയുടെ സമനില തെറ്റുന്ന രീതിയിലായിരുന്നു ചിത്രത്തിന്‍റെ ആദ്യ ക്ലൈമാക്സ്. എന്നാല്‍ പിന്നീടു ഇവര്‍ ഒന്നിക്കുന്ന രീതിയില്‍ മാറ്റുകയായിരുന്നു.

മോഹന്‍ലാലിനൊപ്പം യുവതാരനിരയിലെ ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവര്‍ ആനി നിരന്ന റെഡ് വൈന്‍ എന്ന ചിത്രത്തിനും റിലീസിന് ശേഷം ക്ലൈമാക്സ് തിരുത്തിയിരുന്നു. റിലീസിന് ശേഷം ചെറിയ മാറ്റങ്ങള്‍ ക്ലൈമാക്സില്‍ വരുത്തിയ പൃഥിരാജ് ചിത്രമാണ് ലോലി പോപ്‌.

വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍സ്റ്റാറും വിമര്‍ശങ്ങള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ് റീഷൂട്ട്‌ ചെയ്ത് വീണ്ടും റിലീസിനെത്തിയ ചിത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button